indian springfield and chieftain dark horse launched in bangalore

മേരിക്കന്‍ കമ്പനിയായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ സ്പ്രിംഗ്ഫീല്‍ഡ്, ചീഫ്‌ടെയിന്‍ ഡാര്‍ക് ഹോഴ്‌സ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലെത്തിച്ചു. 31.55ലക്ഷം, 33.07ലക്ഷം എന്ന നിരക്കിലാണ് ഈ ബൈക്കുകളുടെ ബംഗ്ലൂരു എക്‌സ്‌ഷോറൂം വില.

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ ജന്മനാടാണ് സ്പ്രിംഗ്ഫീല്‍ഡ്. ആ പേരുതന്നെയാണ് ഈ ക്രൂസര്‍ ബൈക്കിനും നല്‍കിയിരിക്കുന്നത്. ആധുനിക സാങ്കേതികത ഉള്‍പ്പെടുത്തി ക്ലാസിക് സ്‌റ്റൈലിലാണ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്.

മുന്‍പത്തെ സ്റ്റാന്‍ഡേര്‍സ് ചീഫ്‌ടെയിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ ബൈക്ക് മാറ്റ് ബ്ലാക്ക് ഫിനിഷിങ്ങിലാണ് അവതരിച്ചിരിക്കുന്നത്.

ക്ലാസിക് സ്‌റ്റൈലിലും മാറ്റ് ബ്ലാക്ക് ഫിനിഷിങ്ങിലുമുള്ള ഈ രണ്ട് ബൈക്കുകള്‍ക്കും കരുത്തേകുന്നത് 1811സിസി വി ട്വിന്‍ ടണ്ടര്‍ സ്‌ട്രോക്ക് 111 എന്‍ജിനാണ്. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ എന്‍ജിനോട് ചേര്‍ത്തിട്ടുള്ളത്.

കാര്‍ട്രിഡ്ജ് ഫോര്‍ക്കും എയര്‍ അഡ്ജസ്റ്റബിള്‍ റിയര്‍ സസ്‌പെന്‍ഷനും അടങ്ങുന്ന വേറിട്ടൊരു ചാസിയാണ് ഇന്ത്യന്‍ സ്പ്രിംഗ്ഫീല്‍ഡിന്റെ പ്രത്യേകത. കസ്റ്റമൈസ് ചെയ്യാവുന്ന സീറ്റ്, വിന്റ്ഷീല്‍ഡ്, 64.3ലിറ്റര്‍ അക്‌സസറി ട്രങ്ക് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

സിങ്കിള്‍ സീറ്റ്, എബിഎസ്, ഇലക്ട്രിക ക്രൂസ് കണ്‍ട്രോള്‍, ഓഡിയോ സിസ്റ്റം, കീലെസ് ഇഗ്‌നീഷന്‍ എന്നീ സവിശേഷതകളാണ് ഇന്ത്യന്‍ ചീഫ്‌ടെയിന്‍ ഡാര്‍ക്ക് ഹോര്‍സിലുള്ളത.

ഹെഡ്രെസ്, ഫോര്‍ക്കുകള്‍, മിറര്‍, ടേണ്‍സിഗ്‌നലുകള്‍, എയര്‍ബോക്‌സ് കവര്‍ എന്നിവയെല്ലാം ബ്ലാക്ക് നിറത്തിലാണ് നല്‍കിയിരിക്കുന്നതെന്നും പുതിയ ചീഫ്‌ടെയിന്‍ പതിപ്പിന്റെ പ്രത്യേകതയാണ്.

Top