ഇന്ത്യയിലെ ആധ്യാത്മിക കോഴ്‌സുകള്‍ സുരക്ഷിതമല്ല; പൗരന്മാര്‍ക്ക് ചൈനയുടെ ജാഗ്രതാ നിര്‍ദ്ദേശം

CHINA

ബെയ്ജിങ്: ഇന്ത്യയിലെ ആധ്യാത്മിക കോഴ്‌സുകള്‍ സുരക്ഷിതമല്ലെന്ന് ചൈന. ഇന്ത്യയില്‍ നടക്കുന്ന അധ്യാധ്യാത്മിക കോഴ്‌സുകളില്‍ നിന്ന് വിട്ട് നില്‍ക്കണെമന്നും, ഇന്ത്യന്‍ മതവിദ്യാലയങ്ങള്‍ നല്കുന്ന ആധ്യാത്മിക കോഴ്‌സുകളില്‍ ചിലത് ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവയാണെന്നും പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി ചൈന. ഇത്തരം സംശയാസ്പദമായ സ്ഥലത്തുനിന്നും വിട്ട് നില്‍ക്കണമെന്നും ചൈന പൗരന്മാരോട് ആവശ്യപ്പെട്ടു.

പബ്ലിക് സെക്യൂരിറ്റി മന്ത്രാലയമാണ് ഇത്തരത്തില്‍ ഒരു സുരക്ഷാ നിര്‍ദ്ദേശം നല്കിയത്. ദക്ഷിണേന്ത്യയിലെ ആധ്യാത്മിക കോഴ്‌സുകള്‍ പ്രചരിപ്പിക്കുന്ന തായ്വാന്‍ മോഡലിന്റെ പരസ്യം വ്യാപകമായ സാഹചര്യത്തിലാണ് ഈ നീക്കം. ഇതോടെ മോഡല്‍ മതവിശ്വാസം തന്നെയാണോ പ്രചരിപ്പിക്കുന്നതെന്ന് വലിയ ചര്‍ച്ചയാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

സമാനമായ രീതിയില്‍ ഇന്ത്യയില്‍ നടന്ന മതപൗരോഹിത്യം വഹിക്കുന്നവര്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമണ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. ഗുര്‍മീത് റാം റഹിം സിങ് അടക്കമുള്ള കേസുകള്‍ ആവര്‍ത്തിച്ചുകൊണ്ടാണ് ഇത്.

Top