ക്രിക്കറ്റ് കരിയറില്‍ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍

ധരംശാല: ക്രിക്കറ്റ് കരിയറില്‍ മറ്റൊരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തം പേരില്‍ കുറിച്ചത്. ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലയെ മറികടന്നാണ് അശ്വിന്റെ നേട്ടം. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് അശ്വന്റെ നേട്ടം.

കരിയറില്‍ 67 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മുത്തയ്യ മുരളീധരനാണ് ഈ പട്ടികയില്‍ ഒന്നാമത്. ശ്രീലങ്കന്‍ ഇതിഹാസത്തെ മറികടക്കുക ഇനിയുള്ള കാലത്ത് ഒരു താരത്തിന് ഏറെ ബുദ്ധിമുട്ടാണ്.ഇംഗ്ലീഷ് ടീമിന് ആറ് വിക്കറ്റ് വീണപ്പോല്‍ അതില്‍ അഞ്ചും സ്വന്തമാക്കിയത് അശ്വിനാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ നാലാമതാണ്. അതില്‍ 36 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഷെയ്ന്‍ വോണിനേയും 37 തവണ നേട്ടത്തിലെത്തിയ കിവീസ് താരം റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയെയും അശ്വിന് ഉടന്‍ തന്നെ മറികടക്കാം.

Top