അതിര്‍ത്തിയില്‍ പാക്ക് ഭീകരര്‍ക്ക് തക്കതായ മറുപടി നല്‍കുന്നുണ്ടെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്ക് സൈനികര്‍ക്ക് തക്കതായ മറുപടി നല്‍കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

അതിര്‍ത്തിയില്‍ പ്രതിദിനം അഞ്ച് മുതല്‍ ആറ് ഭീകരരെ വരെ സൈന്യം വധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പാക്കിസ്ഥാന്‍ അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ഭീകരരെ ഇന്ത്യയിലേക്ക് അയക്കുകയാണ്. ഇന്ത്യ എല്ലായ്‌പ്പോഴും സമാധാനം ആഗ്രഹിക്കുന്നവരാണ്. ഒരിക്കലും പാക്ക് സൈനികര്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ക്കരുതെന്ന് ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്ത്യന്‍ സൈന്യം വെറുതെയിരിക്കില്ലെന്നും ,ദോക് ലാ പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Top