വാജ്‌പേയിയുടെ കാലത്തും പാക്ക് അധീന കശ്മീരിലേക്ക് മിന്നലാക്രമണം നടത്തിയിരുന്നെന്ന്. . .

ന്യൂഡല്‍ഹി: വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും പാക്ക് അധീന കശ്മീരിലേക്ക് നിരവധി തവണ മിന്നലാക്രമണവും സൈനിക നടപടികളും നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. അന്നത്തെ സൈനിക മേധാവിയായിരുന്ന ജനറല്‍ വേദ് പ്രകാശ് മാലിക് ആണ് ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്.

1990 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ നിരവധി തവണ പാക്ക് സൈനിക കേന്ദ്രങ്ങളിലേക്ക് ഇന്ത്യ അപ്രതീക്ഷിത ആക്രമണങ്ങള്‍ നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2016 ല്‍ നടന്ന മിന്നലാക്രമണത്തിന്റെ വീഡിയോ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ എത്തുന്നത്.

1990 മുതല്‍ 2013 വരെയുള്ള സമയങ്ങളില്‍ 1999 ലെ കാര്‍ഗില്‍ യുദ്ധം മാറ്റിനിര്‍ത്തിയാല്‍ 2000 ല്‍ ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലേക്ക് നടത്തിയ മിന്നലാക്രമണമാണ് ഏറ്റവും ശ്രദ്ധേയം. അന്നത്തെ ആക്രമണത്തില്‍ 16 പാക് സൈനികരാണ് കൊല്ലപ്പെട്ടത്. 100 ഇന്ത്യന്‍ സൈനികരാണ് പാക്ക് അധീന കശ്മീരിലേക്ക് ആക്രമണം നടത്താനായി കടന്നുകയറിയതെന്നും മാലിക് വ്യക്തമാക്കി.

Top