ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍കമ്പനി വിപ്രോ ഏറ്റവും വലിയ കരാര്‍ സ്വന്തമാക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ വിപ്രോ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ സ്വന്തമാക്കി. അമേരിക്കന്‍ കമ്പനി അലൈറ്റ് സൊല്യൂഷന്‍സ് എല്‍എല്‍സിയാണ് 1.5 ബില്യന്‍ ഡോളറിന്റെ (10,650 കോടിയിലേറെ രൂപ) കരാര്‍ വിപ്രോയുമായി ഒപ്പിട്ടത്. 117 മില്യന്‍ ഡോളറിന് അലൈറ്റ് സൊല്യൂഷന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സ്വന്തമാക്കുമെന്നു വിപ്രോ കഴിഞ്ഞ ജൂലൈയില്‍ അറിയിച്ചിരുന്നു.

സെപ്റ്റംബറോടെ കരാര്‍ പൂര്‍ത്തിയാകുമെന്നാണു വിവരം ലഭിച്ചിരിക്കുന്നത്. വിപ്രോയുടെ ഓഹരികളുടെ മൂല്യത്തിലും മികച്ച വളര്‍ച്ച ഉണ്ടായിട്ടുണ്ട്. വിപ്രോയുടെ ഏറ്റവും വലിയ എതിരാളിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് ലിമിറ്റഡ്(ടിസിഎസ്) 2017 ഡിസംബറില്‍ മൂന്നു വലിയ മള്‍ട്ടി കരാറുകളാണ് ഏറ്റെടുത്തത്.

Top