ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ

കദിനത്തില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മ മറികടന്നത്. ബെംഗളൂരുവില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലാണ് രോഹിത് റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്.

2023ല്‍ ഇതുവരെ 24 ഇന്നിംഗ്‌സുകളില്‍ നിന്നായി 59 സിക്‌സറുകള്‍ താരം അടിച്ചിട്ടുണ്ട്. ഡിവില്ലിയേഴ്‌സ് 18 ഇന്നിംഗ്‌സുകളില്‍ 58 സിക്‌സുകള്‍(2015), ക്രിസ് ഗെയ്ല്‍ 15 ഇന്നിംഗ്‌സുകളില്‍ 56 സിക്‌സറുകള്‍(2019), ഷാഹിദ് അഫ്രീദി 36 ഇന്നിംഗ്‌സുകളില്‍ നിന്ന് 48 സിക്‌സറുകള്‍(2002) എന്നിവര്‍ പട്ടികയില്‍ രണ്ടും മൂന്നും നാലും സ്ഥാനത്താണ്.

അതേസമയം ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ വെടിക്കെട്ട് തുടക്കവുമായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി. ഗില്‍ 32 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ രോഹിത് 54 പന്തില്‍ 61 റണ്‍സുമായി പുറത്തായി. നിലവില്‍ ശ്രേയസ് അയ്യറും വിരാട് കോലിയുമാണ് ക്രീസില്‍. ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

Top