ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍; ശ്രീകാന്ത് പുറത്ത്

കോപ്പന്‍ഹേഗന്‍: ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണിന്റെ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ഫൈനലില്‍ പുറത്ത്. ക്വാര്‍ട്ടറില്‍ ടൂര്‍ണമെന്റിലെ രണ്ടാം സീഡായ ചൈനീസ് തായ്പേയിയുടെ ചൗ ടിയെന്‍ ചെന്നാണ് ശ്രീകാന്തിനെ തോല്‍പ്പിച്ചത്.

ആദ്യ സെറ്റ് 22-20 എന്ന സ്‌കോറിന് നേടിയ ശേഷം മത്സരത്തില്‍ പിന്നോട്ട് പോകുകയായിരുന്നു ശ്രീകാന്ത്. പിന്നീട് മികച്ച പ്രകടനം കാഴ്ചവെച്ച ചെന്‍ 13-21, 16-21 എന്ന സ്‌കോറിന് രണ്ടും മൂന്നും സെറ്റുകള്‍ നേടി ഫൈനലിലെത്തി.

Top