അമേരിക്കയില്‍ മുഖംമൂടി ധാരികളുടെ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു

shoot died

വാഷിങ്ടണ്‍:അമേരിക്കയിൽ മുഖംമൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു. മനീന്ദര്‍ സിങ് സാഹി (31) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ലോസ് ആഞ്ചലസിലാണ് സംഭവം.

ലോസ് ആഞ്ചലസിലെ ഒരു കടയിലാണ് മനീന്ദര്‍ ജോലി ചെയ്തിരുന്നത്. മോഷണത്തിനായി മനീന്ദര്‍ ജോലി ചെയ്ത കടയില്‍ തോക്കുമായി എത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. മനീന്ദറിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്.

വെടിയുതിര്‍ത്തതിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കടയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും വിറ്റിയര്‍ പൊലീസ് അറിയിച്ചു.

അതേസമയം, മനീന്ദറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെ ധനസഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Top