ബാറ്റയുടെ ആഗോള ചുമതലയുള്ള സിഇഒ ആയി ഇന്ത്യക്കാരന്‍

126 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ബാറ്റയുടെ ആഗോള ചുമതലയുള്ള ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ഇന്ത്യക്കാരന്‍. ബാറ്റ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന സന്ദീപ് കദാരിയാണ് ഈ സ്ഥാനം കരസ്ഥമാക്കിയത്. അലെക്സിസ് നാസര്‍ദിനു പകരമാണ് നിയമനം. അഞ്ചു വര്‍ഷത്തിനു ശേഷം ചുമതല ഒഴിയുകയാണ് അലെക്സിസ് നാസര്‍ദ്. യുണിലിവറിലെയും വോഡാഫോണ്‍ ഇന്ത്യ ആന്‍ഡ് യൂറോപ്പിലെയും 24 വര്‍ഷത്തെ സേവനത്തിനു ശേഷം 2017ലാണ് സന്ദീപ് ബാറ്റയിലെത്തിയത്. ഐഐടി ഡല്‍ഹി, എക്സ്എല്‍ആര്‍ഐ ജംഷഡ്പുര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം.

1894ല്‍ ചെരുപ്പ് നിര്‍മാണമേഖലയല്‍ പ്രവര്‍ത്തനംതുടങ്ങിയ ബാറ്റ 180 മില്യണ്‍ ജോഡി ഷൂവാണ് പ്രതിവര്‍ഷം വില്‍ക്കുന്നത്. 5,800ലേറെ റീട്ടെയില്‍ ഷോപ്പുകളാണ് രാജ്യത്ത് ബാറ്റക്ക് സ്വന്തമായുള്ളത്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 22ലേറെ നിര്‍മാണ യൂണിറ്റുകളും കമ്പനിക്കുണ്ട്.

Top