ഗ്രീക്ക് ജയിലില്‍ 14 മാസം തടവില്‍ കഴിഞ്ഞിരുന്ന 5 ഇന്ത്യന്‍ നാവികര്‍ തിരിച്ചെത്തി

jail

മുംബൈ: ഗ്രീക്ക് ജയിലില്‍ 14 മാസം തടവില്‍ കഴിഞ്ഞിരുന്ന 5 ഇന്ത്യന്‍ നാവികര്‍ തിരിച്ചെത്തി. ജനുവരി 6ന് തുര്‍ക്കിയില്‍ നിന്നു കിഴക്കന്‍ ആഫ്രിക്കയിലേക്കു പുറപ്പെട്ട എം.വി. ആന്‍ട്രോമേഡ എന്ന കപ്പലില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടെന്ന കാരണം പറഞാണ് തീരദേശ സേന പിടികൂടിയത്.

എന്നാല്‍, പടക്കങ്ങള്‍ നിര്‍മിക്കാനുളള അംഗീകൃത അസംസ്‌കൃത വസ്തുക്കളായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇതു സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണു 5 ഇന്ത്യന്‍ നാവികര്‍ മോചിപ്പിക്കപ്പെട്ടത്.

Top