അഭിലാഷ് ടോമിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി

Abhilash tomy

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടയില്‍ പായ്‌വഞ്ചി തകര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

വിശാഖപട്ടണത്തെ നാവികസേന ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് അഭിലാഷിനെ ഡല്‍ഹിയിലേക്ക് മാറ്റിയത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ അഭിലാഷിന്റെ ആരോഗ്യനില വിശദമായി വിലയിരുത്തും.

തുടര്‍ന്നായിരിക്കും ചികിത്സ ആരംഭിക്കുന്നത്. ആസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്ന അഭിലാഷ് ടോമിയെ നാവിക കപ്പലായ സത്പുരയില്‍ ശനിയാഴ്ചയാണ് വിശാഖപട്ടണത്ത് എത്തിച്ചത്.

Top