Indian real estate market headed for revival: report

ന്യൂഡല്‍ഹി: വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല വീണ്ടും പ്രിയങ്കരമാകുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 20,000 കോടി രൂപയാണ് (ഏകദേശം 2.94 കോടി ഡോളര്‍) ഈ മേഖല സ്വന്തമാക്കിയ വിദേശ നിക്ഷേപം.

കഴിഞ്ഞ അഞ്ച് ആറ് വര്‍ഷങ്ങള്‍ക്കു ശേഷം രേഖപ്പെടുത്തുന്ന ഉയര്‍ന്ന നിക്ഷേപമാണിത്. 80 ശതമാനം നിക്ഷേപം ലഭിച്ചതും അമേരിക്കന്‍ ഡോളറിലാണ്.

200809 കാലയളവില്‍ ആഗോള തലത്തില്‍ വീശിയടിച്ച സാമ്പത്തികമാന്ദ്യം അസ്തമിച്ച ശേഷം ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്ര് മേഖല കാഴ്ചവയ്ക്കുന്ന മികച്ച ഉണര്‍വാണിതെന്ന് ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു.

2014 മുതല്‍ വിദേശ നിക്ഷേപത്തില്‍ ഈ മേഖല 70 ശതമാനത്തിലേറെ വര്‍ദ്ധന നേടിയിട്ടുണ്ട്. മുതല്‍മുടക്കുമ്പോള്‍ മികച്ച ലാഭം ലഭിക്കുന്നു എന്നതിനാല്‍ ഈ ട്രെന്‍ഡ് റിയല്‍ എസ്‌റ്റേറ്ര് മേഖല ഏതാനും വര്‍ഷങ്ങള്‍ കൂടി നിലനിറുത്താനാണ് സാദ്ധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

ഈ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവു അനുവദിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനവും ഗുണം ചെയ്യും.
സ്വകാര്യ ഓഹരി പങ്കാളിത്തത്തിലും വന്‍ വര്‍ദ്ധന ഈവര്‍ഷം ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വര്‍ഷം 480 കോടി ഡോളറാണ് ഈയിനത്തില്‍ രേഖപ്പെടുത്തിയത്. ഈവര്‍ഷം ഈയിനത്തിലെ നിക്ഷേപം 600 കോടി ഡോളര്‍ കവിയുമെന്ന് വിലയിരുത്തപ്പെടുന്നു. 2011 14 കാലയളവില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല വിദേശ നിക്ഷേപത്തില്‍ കനത്ത നഷ്ടം രുചിച്ചിരുന്നു.

314 കോടി ഡോളറില്‍ നിന്ന് വെറും എട്ട് കോടി ഡോളറിലേക്ക് നിക്ഷേപം കൂപ്പുകുത്തി. വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവനുദിക്കപ്പെട്ടതിനാല്‍ ഈവര്‍ഷം നിക്ഷേപത്തില്‍ 15 ശതമാനം വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്.

Top