യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത ; 100 രൂപയ്ക്ക് മസാജ് സര്‍വ്വീസുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: യാത്രയിലെ ബോറടി മാറ്റാനും സുഖകരമായ യാത്രയ്ക്കും ട്രെയിനുകളില്‍ മസാജ് സര്‍വ്വീസ് സാധ്യമാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍ഡോറില്‍ നിന്നും യാത്ര ആരംഭിക്കുന്ന 39 ട്രെയിനുകളിലാണ് ഈ സൗകര്യം ആദ്യം ലഭ്യമാകുക.

ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നീ വിഭാഗങ്ങളിലായി 20 മിനിറ്റ് വരെ പരമാവധി മസാജ് ചെയ്യുന്നതിന് 100, 200, 300 എന്നിങ്ങനെയാണ് നിരക്കുകള്‍. രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെ കോച്ചുകളില്‍ ഈ സേവനം ലഭ്യമാകും.

യാത്രക്കാർക്ക‌് കൂടുതൽ സൗകര്യമേർപ്പെടുത്തുകയാണ‌് ലക്ഷ്യമെന്ന‌് റെയിൽവേ ബോർഡ‌് മീഡിയ കമ്യൂണിക്കേഷൻ ഡയറക‌്ടർ രാജേഷ‌് വാജ‌്പേയി പറഞ്ഞു. അടുത്ത 20 ദിവസത്തിനുള്ളില്‍ സര്‍വ്വീസ് ആരംഭിക്കും.

Top