ലക്ഷങ്ങള്‍ സമ്മാനം നല്‍കുന്ന ‘ജന്‍ ഭാഗിധാരി’ ; ഓണ്‍ലൈന്‍ ചലഞ്ചുമായി ഇന്ത്യന്‍ റെയില്‍വെ

indian-railway

ന്യൂഡല്‍ഹി: ജന്‍ ഭാഗിധാരി എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ ചലഞ്ചുമായി ഇന്ത്യന്‍ റെയില്‍വെ. ലക്ഷക്കണക്കിന് രൂപയാണ് ചലഞ്ചിലൂടെ മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും ട്രെയിനുകളിലും സ്റ്റേഷനുകളിലും ഒരുക്കാനുള്ള പദ്ധതികളുടെ ആശയങ്ങളാണ് മത്സരാര്‍ത്ഥികള്‍ കണ്ടു പിടിക്കേണ്ടത്.

ഓണ്‍ലൈനായാണ് ചലഞ്ചില്‍ പങ്കെടുക്കേണ്ടത്. മേയ് 19 വൈകുന്നേരം ആറ് മണി വരെയാണ് കണ്ടെത്തിയ ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്. റെയില്‍വെയുടെ നിലവിലുള്ള സംവിധാനത്തില്‍ നിന്നു കൊണ്ട് എളുപ്പത്തില്‍ നടപ്പാക്കാനാവുന്ന നിര്‍ദ്ദേശങ്ങളായിരിക്കും നല്‍കേണ്ടത്. ഒന്നാം സമ്മാനത്തിന് അര്‍ഹനാവുന്നയാളിന് 10 ലക്ഷം രൂപ സമ്മാനം നല്‍കും. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം മൂന്ന് ലക്ഷം രൂപയുമാണ്. നാലാം സമ്മാനം ലഭിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് നല്‍കുന്നത്. ഹിന്ദിയിലോ ഇംഗ്ലീഷിലോ വേണം സന്ദേശങ്ങള്‍ അയക്കാന്‍. ഒറ്റയ്‌ക്കോ ആറ് പേരില്‍ താഴെയുള്ള സംഘങ്ങളായോ അയക്കാവുന്നതാണ്.

Top