പുതുവത്സരത്തോട് അനുബന്ധിച്ച് ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ച് ഐആര്‍സിടിസി

Airline travel

കൊച്ചി: പുതുവത്സരത്തോട് അനുബന്ധിച്ച് ആഭ്യന്തര ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി).

ടൂര്‍ പാക്കേജിനെ കുറിച്ച് അറിയാം. . .

വിദേശ ടൂര്‍ പാക്കേജുകള്‍ തായ്‌ലന്‍ഡിലേക്കാണ്. അഭ്യന്തര ടൂര്‍ പാക്കേജുകള്‍ ഹൈദരാബാദ്, വേളാങ്കണ്ണി, പുതുച്ചേരി, വിശാഖപട്ടണം, പുരി, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുമാണ്.

ജനുവരി 19ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട് 24നു മടങ്ങിയെത്തുന്ന വിധമാണ് വിദേശ ടൂര്‍ പാക്കേജ്. വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, പ്രവേശന ടിക്കറ്റുകള്‍, ടൂര്‍ ഗൈഡ്, വിസ, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ 44,800 രൂപയാണ് പാക്കേജുകളുടെ നിരക്ക്.

ആഭ്യന്തര ടൂര്‍ പാക്കേജില്‍ 17ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു യാത്ര ആരംഭിച്ച് 20നു തിരികെയെത്തുന്നതാണ്. 16,370 രൂപയാണ് നിരക്ക്.

Top