Indian Railways to get an independent regulatory authority to set fares soon

ന്യൂഡല്‍ഹി: കാലാകാലങ്ങളില്‍ റെയില്‍വേയില്‍ നിരക്ക് വര്‍ധന നടപ്പാക്കുന്നതിന് സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി വരുന്നു.

മറ്റ് ഇടപെടലുകള്‍ ഒഴിവാക്കി യാത്രക്കൂലി, ചരക്ക് കൂലി എന്നിവ നിശ്ചയിക്കുകയാണ് ലക്ഷ്യം. പുതിയ നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ ഉടനെ അംഗീകാരം നല്‍കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.

സമിതി രൂപവത്കരണത്തിന് പൊതുജനങ്ങളുടെ അഭിപ്രായം രൂപീകരിക്കുന്നതിന് റെയില്‍വേ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിര്‍ദേശങ്ങളുടെ കരട് ഉടനെ പ്രസിദ്ധീകരിക്കും.

Top