ചരക്കു കടത്താന്‍ ‘പിസ ഡെലിവറി’ മാതൃക സ്വീകരിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: രാജ്യത്ത് ചരക്ക് കടത്തിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ ‘പിസ ഡെലിവറി’ മാതൃക സ്വീകരിക്കാനൊരുങ്ങി റെയില്‍വേ. ചരക്കുകള്‍ സമയബന്ധിതമായി എത്തിക്കുന്നത് ഉറപ്പാക്കുകയും അഥവാ താമസം നേരിട്ടാല്‍ മതിയായ നഷ്ടപരിഹാരം നല്‍കാനുമാണ് റെയില്‍വേയുടെ നീക്കം.

മണിക്കൂര്‍ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം നല്‍കുന്നത്. അതായത് ഉല്പ്പന്നം വിതരണം ചെയ്യുന്നതിനുളള സമയപരിധി കഴിഞ്ഞാല്‍ വൈകുന്ന ഓരോ മണിക്കൂറിനും നിശ്ചിത അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കാനാണ് റെയില്‍വേയുടെ തീരുമാനം.

പരിമിതമായ ഒരു മേഖലയില്‍ പദ്ധതി നടപ്പാക്കാനാണ് റെയില്‍വേയുടെ തീരുമാനം. 2021 ആകുന്നതോടെ ഇത് വിപുലീകരിക്കാമെന്നും റെയില്‍വേ കരുതുന്നു. ആശയവുമായി മുന്നോട്ടുപോകാന്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പച്ചക്കൊടി കാട്ടിയതായാണ് വിവരം.

സ്റ്റീല്‍, കല്‍ക്കരി, ഇരുമ്പയിര്, സിമന്റ് കമ്പനികളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് റെയില്‍വേയുടെ പുതിയ നീക്കമെന്ന് അറിയുന്നു. ഇ കൊമേഴ്‌സ് കമ്പനികളേയും ഓട്ടോ മേഖലയെയും ഫാര്‍മ മേഖലയെയും റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്.

Top