പുത്തൻ പരിഷ്കാരങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ : യാത്രക്കാർ ഇനി ഭാരം ചുമന്ന് ബുദ്ധിമുട്ടേണ്ട

മുംബൈ; ട്രെയിൻ യാത്രകാർക്ക് സന്തോഷിക്കാനായി പുതിയൊരു വാർത്ത. ഇനി മുതൽ ട്രെയിനിൽ സഞ്ചരിക്കുവാൻ ഒരുങ്ങുമ്പോൾ വീടുകളിൽ നിന്നും ലെഗേജുകകൾ എടുത്ത് ബുദ്ധിമുട്ടേണ്ടി വരില്ല. അത് ഇനി റെയിൽവേ തന്നെ ചെയ്‌തോളും. വീടുകളിൽ നിന്നും ലെഗേജും മറ്റും റെയിൽവേ സ്റ്റേഷനുകളിൽ എത്തിക്കാനുള്ള പദ്ധതികൾ ആണ് റെയിൽവേ ഇപ്പോൾ പുതുതായി കൊണ്ടുവരുന്നത്.

ബാഗ്സ് ഓൺ വീൽസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇത് നടപ്പാക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു സേവനം റെയിൽവേ യാത്രക്കാർക്കായി ഏർപ്പെടുത്തുന്നത്. തുടക്കത്തിൽ ഉത്തര റെയിൽവേയുടെ ഡൽഹി ഡിവിഷനിൽ മാത്രമായിരിക്കും ബാഗ്സ് ഓൺ വീൽസ് പദ്ധതി നടപ്പാക്കുക. തുടർന്ന് മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കും.

എല്ലാവിധ സ്മാർട്ട്‌ ഫോണുകളിലും ഈ അപ്ലിക്കേഷൻ ലഭ്യമാകും. ലെഗേജിന്റെ ഭാരം, ദൂരം എന്നിവ കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുക.

Top