റെയില്‍വെയിലെ ചരക്ക് വൈകി ലഭിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും

ന്യൂഡല്‍ഹി: റെയില്‍വെയിലെ ചരക്ക് ഗതാഗതത്തെ കൂടുതല്‍ കാര്യക്ഷമമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റെയില്‍വെ വഴി അയക്കുന്ന ചരക്കുകള്‍ ഉപഭോക്താവിന് വൈകി ലഭിച്ചാല്‍ നഷ്ടപരിഹാരം നല്‍കാനാണ് ആലോചിക്കുന്നത്.

കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. തേജസ് ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഐആര്‍സിടിസി നഷ്ടപരിഹാരം നല്‍കുന്നത് മാതൃകയാക്കിയാണ് പുതിയ ശ്രമം. ഈ മാറ്റം കൊണ്ടുവരാന്‍ റെയില്‍വെ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ചരക്ക് ഗതാഗതത്തെ കൂടുതല്‍ കൃത്യതയുള്ളതും വിശ്വാസയോഗ്യമാക്കി മാറ്റാനാണ് കേന്ദ്ര റെയില്‍വെ മന്ത്രാലയം ലക്ഷ്യമിടുന്നത്. തേജസ് ട്രെയിനുകള്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാരന് നൂറ് രൂപയും രണ്ട് മണിക്കൂറോ അതിലേറെയോ വൈകിയാല്‍ 250 രൂപയുമാണ് ഐആര്‍സിടിസി നഷ്ടപരിഹാരം നല്‍കുന്നത്.

Top