ലക്ഷ്വറി ട്രെയിനുകളുടെ താരിഫ്‌ കുറയ്ക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

LAXURY TRAIN

ന്യൂഡല്‍ഹി: ലക്ഷ്വറി ട്രെയിനുകളുടെ കയറ്റുമതി ഇറക്കുമതി തീരുവ നിരക്ക് 50% കുറക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഗോള്‍ഡന്‍ ചാരിയറ്റ്, മഹാരാജ എക്‌സ്പ്രസ്, പാലസ് ഓണ്‍ വീല്‍സ് തുടങ്ങിയവയുടെ നിരക്കാണ് കുറയ്ക്കുന്നത്. നിലവില്‍ 10,000 മുതല്‍ 34,000 വരെയാണ് ട്രെയിനുകളിലെ നിരക്ക്.

സാധാരണക്കാര്‍ക്കും ട്രെയിനുകള്‍ കൂടുതല്‍ ഉപയോഗപ്രദമാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. എന്നാല്‍ റെയില്‍വേയുടെ നടപടി വിനോദ സഞ്ചാര വകുപ്പിനും ഐആര്‍ടിസിക്കും തിരിച്ചടിയാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേസമയം നിരക്കുകള്‍ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. അതുകൊണ്ട് തന്നെ കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.

രാജസ്ഥാന്‍ വിനോദസഞ്ചാര വകുപ്പും ഇന്ത്യന്‍ റെയില്‍വേയും സംഘടിച്ച് നടത്തുന്ന റോയല്‍ രാജസ്ഥാന്റെ വരുമാനം 63.18 ശതമാനമാ കുറഞ്ഞിരുന്നു. പാലസ് ഓണ്‍ വീല്‍സിന്റെ വരുമാനത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. ഇതിനിടയിലാണ് റെയില്‍വേ നിരക്ക് കുറയ്ക്കാന്‍ ഒരുങ്ങുന്നത്.

Top