കൃത്യസമയം പാലിച്ച് ട്രെയിനുകള്‍; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യം

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി കൃത്യസമയം പാലിച്ച് ട്രെയിനുകള്‍. ജൂലായ് ഒന്നിന് ഓടിയ 201 ട്രെയിനുകളും കൃത്യസമയം പാലിച്ചതായി റെയില്‍വേ അറിയിച്ചു.

ജൂണ്‍ 23-ന് ഒരു ട്രെയിന്‍ ഒഴികെ മറ്റെല്ലാം കൃത്യസമയം പാലിച്ചിരുന്നു.’ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ ട്രെയിനുകളും കൃത്യസമയം പാലിച്ച് നൂറുശതമാനം കൃത്യത പുലര്‍ത്തിയത്. ഇതിന് മുമ്പുള്ള ഏറ്റവും മികച്ചത് 23-06-2020 ന് നേടിയ 99.54 ശതമാനമായിരുന്നു. അന്ന് ഒരു ട്രെയിനാണ് വൈകിയത്.’ റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് രാജ്യത്ത് സര്‍വ്വീസ് നടത്തുന്നത്. അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ മെയിലുകള്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ സര്‍വ്വീസുകളും സബര്‍ബന്‍ ട്രെയിനും ആഗസ്ത് 12 വരെ റദ്ദാക്കിയിരുന്നു.

Top