വൈകിയെത്തുന്ന ട്രെയിനുകളെക്കുറിച്ച് ഇനിമുതല്‍ ഫോണില്‍ യാത്രക്കാര്‍ക്ക് സന്ദേശമെത്തും

train

ന്യൂഡല്‍ഹി: വൈകിയെത്തുന്ന ട്രെയിനുകളെക്കുറിച്ച് ഇനിമുതല്‍ ഫോണില്‍ യാത്രക്കാര്‍ക്ക് സന്ദേശമെത്തും. ഇന്ത്യന്‍ റെയില്‍വെയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഒരു മണിക്കൂറിലധികം വൈകുന്ന തീവണ്ടികളെക്കുറിച്ച് നിറുത്തിയിടുന്ന സ്റ്റേഷനുകളിലും, യാത്രികര്‍ക്ക് അറിയിപ്പുകള്‍ ലഭ്യമാകുന്നത്.

രാജധാനി, ശതാബ്ധി തുടങ്ങിയ ട്രെയിനുകള്‍ക്ക് മാത്രമാണ് എസ്.എം.എസ് സൗകര്യം നല്‍കിയിരുന്നത്. എന്നാല്‍ സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ്സ് എന്നിവയുടെ 1400 ട്രെയിനുകളെക്കൂടി ബുധനാഴ്ച ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top