കേരളത്തിലെ ഉള്‍പ്പടെ ദീര്‍ഘദൂര ട്രെയിനുകളുടെ വേഗത കൂട്ടാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി : കേരളത്തിലെ ഉള്‍പ്പെടെ ദീര്‍ഘദൂര ട്രെയിനുകളുടെ വേഗത കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു.

നവംബര്‍ അവസാനം പുറത്തിറക്കുന്ന പുതിയ ടൈംടേബിളില്‍ വരുന്നത് തീവണ്ടികളുടെ വേഗത കൂട്ടുന്നതിന് ശേഷമുള്ള സമയക്രമമായിരിക്കും.

ഇതോടെ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്ന് ഉള്‍പ്പടെ കേരളത്തിലേക്ക് വരുന്ന തീവണ്ടികളുടെ യാത്രാസമയത്തില്‍ രണ്ടുമണിക്കൂര്‍ ലാഭമുണ്ടാകുകയും ചെയ്യും.

അഞ്ഞൂറോളം തീവണ്ടികളുടെ വേഗത വര്‍ദ്ധിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

വേഗത കൂട്ടുന്ന തീവണ്ടികളില്‍, കേരള എക്‌സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, രാജധാനി എന്നിവയും ഉള്‍പ്പടും.

ഇതിന് മുന്നോടിയായി, ട്രാക്കുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്ന ജോലികള്‍ നടക്കുകയാണ്.

Top