റെയില്‍ നീര്‍ മിനറല്‍ വാട്ടറുമായി വിപണി കീഴടക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: മിനറല്‍ വാട്ടറുമായി ഇന്ത്യന്‍ റെയില്‍വേ. ഐ ആര്‍ സി ടി സി യുടെ ഉടമസ്ഥതയിലുള്ള മിനറല്‍ വാട്ടര്‍ ബ്രാന്‍ഡായ റെയില്‍ നീരിന്റെ വാര്‍ഷിക വില്‍പ്പന വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കുടിനീരുമായി റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്.

നിലവില്‍ 150 കോടി രൂപയുടെ വിപണിയുള്ള ബിസിനസ് 600 കോടി വിറ്റുവരവിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ.

റെയില്‍ നീര്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത് നിലവില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രമാണ്. മൊത്തം ആവശ്യകതയുടെ 20 ശതമാനം കുപ്പി വെള്ളം മാത്രം ലഭ്യമാക്കാനേ റെയില്‍വേയ്ക്ക് ആകുന്നുള്ളൂ.

ആവശ്യകതയ്ക്കനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും റെയില്‍വേ സ്റ്റേഷനുകള്‍ക്കു പുറമേ കുപ്പി വെള്ളം ലഭ്യമാക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍.

Top