കുറഞ്ഞ നിരക്കില്‍ എക്കണോമി ക്ലാസ് ബോഗികള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ

ന്യൂഡല്‍ഹി: തേര്‍ഡ് എസിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ എക്കണോമി ക്ലാസ് ബോഗികള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ.

ലോക്കല്‍ ട്രെയിനുകള്‍ ഒഴികെ നിലവില്‍ എസി കോച്ചുകളുള്ള എല്ലാ ട്രെയിനുകളിലും മൂന്ന് വീതം എക്കണോമി എസി കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് റെയില്‍വെയുടെ ആലോചന.

എസി കോച്ചുകള്‍ മാത്രമുള്ള രാജ്ധാനി, ശതാബ്ദി ട്രെയിനുകളിലും എക്കണോമി ക്ലാസ് കോച്ചുകള്‍ നടപ്പിലാക്കും.

നിലവില്‍ എസി കോച്ചുകളില്‍ തേര്‍ഡ് എസി കോച്ചുകളിലാണ് നിരക്ക് ഏറ്റവും കുറവുള്ളത്. നിലവിലുള്ള മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്ലീപ്പര്‍, തേര്‍ഡ് എസി, സെക്കന്റ് എസി, ഫസ്റ്റ് എസി ക്ലാസുകളാണ് ഉള്ളത്. രാജധാനി, ശതാബ്ദി, ഹംസഫര്‍, തേജസ് തുടങ്ങിയ ട്രെയിനുകളാവട്ടെ ഫുള്‍ എസി ട്രെയിനുകളാണ്. 24-25 ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പ് നിലനിര്‍ത്തിയിരിക്കുന്ന സംവിധാനമാണ് എസി കോച്ചുകളില്‍ നിലവിലുള്ളത്.

എന്നാല്‍, ഇതില്‍ നിന്നു കുറഞ്ഞ തണുപ്പില്‍ പുതപ്പ് ആവശ്യമില്ലാത്ത രീതിയിലായിരിക്കും എക്കണോമി ക്ലാസ് കോച്ചുകള്‍ സജ്ജമാക്കുക. ഓട്ടോമാറ്റിക് ഡോര്‍ സംവിധാനവും പുതിയ കോച്ചുകളില്‍ ക്രമീകരിക്കും.

Top