ടിക്കറ്റെടുക്കാതെ ട്രെയിനില്‍ യാത്രചെയ്യുന്നവരുടെ എണ്ണം കൂടുന്നു

മുംബൈ: ടിക്കറ്റെടുക്കാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ടിക്കറ്റെടുക്കാതെ യാത്രചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടുപോയതിനും കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ മുംബൈയില്‍ മാത്രമായി വെസ്‌റ്റേണ്‍ റെയില്‍വെ ഈടാക്കിയത് 104.10 കോടി രൂപയാണ്.

21.33 ലക്ഷം പേരില്‍ നിന്നാണ് ടിക്കറ്റ് എടുക്കാതെ യാത്രചെയ്തതുമായി ബന്ധപ്പെട്ട് പിഴയീടാക്കിയത്. ഡിസംബറില്‍ മാത്രം 2.13 ലക്ഷം കേസുകളിലായി 10.14 കോടി രൂപയാണ് ഈയിനത്തില്‍ റെയില്‍വേയ്ക്ക്‌ ലഭിച്ചത്.

Top