ഇന്ത്യയിലെ 275 റെയില്‍ പാലങ്ങളില്‍ 252 എണ്ണവും സുരക്ഷിതമല്ല, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

train

മുംബൈ: രാജ്യത്തെ 275 റെയില്‍വേ പാലങ്ങളില്‍ 252 എണ്ണവും യാത്രയ്ക്ക് സുരക്ഷിതമല്ലെന്നു കണ്ടെത്തി.

എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെത്തുടര്‍ന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ചീഫ് ബ്രിഡ്ജ് എന്‍ജിനിയര്‍മാര്‍ (സിബിഇ) സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

23 റെയില്‍ പാലങ്ങള്‍ മാത്രമേ വേഗനിയന്ത്രണമില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്നതുള്ളൂവെന്നും സിബിഇ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിബിഇ മൂന്നു തരത്തിലുള്ള റേറ്റിംഗുകള്‍ നല്‍കിയിരിക്കുന്നതില്‍ ഓവറോള്‍ റേറ്റിംഗ് നമ്പര്‍ (ഒആര്‍എന്‍) ഒന്ന് ആയിട്ടുള്ള പാലങ്ങള്‍ ഉടനടി മാറ്റി നിര്‍മിക്കണമെന്നു റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

ഒആര്‍എന്‍ 2ലുള്ള പാലങ്ങള്‍ അധികം കാലതാമസമില്ലാതെ നിര്‍മിക്കണമെന്നും ഒആര്‍എന്‍ മൂന്നിലുള്ള പാലങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്നും പറയുന്നു. ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വേഗം ഉയര്‍ത്തിയാല്‍ അത് താങ്ങാനുള്ള ശേഷി ഈ പാലങ്ങള്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Top