ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായി ദിനേശ് കാര്‍ത്തിക്‌

dinesh-karthik

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2018 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കാന്‍ ദിനേശ് കാര്‍ത്തിക്. ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ നിന്നാണ് താരത്തെ കൊല്‍ക്കത്തയുടെ നായകനായി തിരഞ്ഞെടുത്തത്.

ലിന്നിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുവാനായിരുന്നു കൊല്‍ക്കത്തയുടെ ആദ്യ തീരുമാനമെങ്കിലും തുടര്‍ച്ചയായി പരുക്കേറ്റത് താരത്തിന് തിരിച്ചടിയാവുകയായിരുന്നു. റോബിന്‍ ഉത്തപ്പയ്ക്ക് നായക സ്ഥാനം നല്‍കണമെന്ന അഭിപ്രായവുമായി സൗരവ് ഗാംഗുലി ഉള്‍പ്പെടെ ഒട്ടനവധി താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു.

എന്നാല്‍ ഐപിഎലില്‍ ആദ്യമായി കൊല്‍ക്കത്തയെ പ്രതിനിധീകരിക്കുന്നു എന്നതാണ് റോബിന്‍ ഉത്തപ്പയ്ക്ക് നായക സ്ഥാനം നഷ്ടമാകാന്‍ കാരണം. അതുകൊണ്ട് തന്നെ ടീമിനെ നയിക്കുവാനുള്ള അവസരം ദിനേശ് കാര്‍ത്തികിനെ തേടിയെത്തുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലാണ്‌ ദിനേശ് കാര്‍ത്തിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

Top