ഐപിഎല്‍ മത്സരത്തിന്റെ തിയതി;പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം മാത്രം

മുബൈ: ഐപിഎല്‍ മത്സരത്തിന്റെ തിയതി പ്രഖ്യാനം പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം മാത്രം. മത്സരം എന്നായിരിക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് തിയതി മാര്‍ച്ചിലെ പ്രഖ്യാപിക്കു എന്നു ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ഐപിഎല്‍ തിയതികള്‍ പ്രഖ്യാപിക്കാന്‍ കൂടുതല്‍ സമയം അനിവാര്യമാണ്. തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയില്‍ ഐപിഎല്‍ നടക്കണമെങ്കില്‍ കേന്ദ്ര പൊതു തെരഞ്ഞെടുപ്പു കമ്മീഷന്‍ തെരെഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതിനു ശേഷം മാത്രമേ തിയതി പ്രഖ്യാപനം കൊണ്ട് കാര്യമുണ്ടാകൂ.

തെരഞ്ഞെടുപ്പില്‍ ഒരുക്കേണ്ട ക്രമീകരണങ്ങളെ കുറിച്ച് തങ്ങള്‍ക്കറിയാം. അതിനാണ് പ്രാഥമിക പരിഗണന എന്നും ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് 23 ന് ഐപിഎല്‍ ആരംഭിക്കുമെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇലക്ഷന്‍ പരിഗണിച്ച് ഫെബ്രുവരി നാലിന് പുതുക്കിയ സമയക്രമം പ്രഖ്യാപിക്കുമെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതുണ്ടായില്ല.

Top