ഇന്ത്യന്‍ താരങ്ങളുടെ വിസ നിരസിച്ചിട്ടില്ല ; വിശദീകരണവുമായി ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍

ഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ചൈന വിസ നിഷേധിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ വെയ് ജിഷോംഗ്. താരങ്ങള്‍ യാത്രാ രേഖകള്‍ നല്‍കിയതിനു പിന്നാലെ തന്നെ ചൈന വിസ അനുവദിച്ചെന്നും എന്നാല്‍ സ്വീകരിക്കാന്‍ താരങ്ങള്‍ തയാറായില്ലെന്നും വെയ്ജിഷോംഗ് പറഞ്ഞു.

ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് ചൈനയിലേക്ക് പ്രവേശിക്കാനുള്ള വിസ ഇതിനകം അനുവദിച്ചിട്ടുണ്ട്. ചൈന ആരുടേയും വിസ നിരസിച്ചിട്ടില്ല. ഇവരെല്ലാം മത്സരിക്കാന്‍ യോഗ്യത നേടിയ കായിക താരങ്ങളുമാണ്. എന്നാല്‍ ഈ അത്ലറ്റുകള്‍ വിസ സ്വീകരിക്കാത്തതാണ്. യോഗ്യത നേടിയവര്‍ക്കെല്ലാം വിസ അനുവദിക്കാന്‍ ചൈന ബാധ്യസ്ഥരാണ്. ഇതിനോടകം തന്നെ എല്ലാ താരങ്ങള്‍ക്കും അവര്‍ വിസ അനുവദിച്ചിട്ടുമുണ്ട്” -ഏഷ്യന്‍ ഒളിംപിക് കൗണ്‍സില്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

അതേസമയം ഇന്ത്യന്‍ താരങ്ങളുടെ പ്രവേശം നിഷേധിച്ച സാഹചര്യത്തില്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ചൈന സന്ദര്‍ശനം റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ബാക്കിയുള്ള ഏഴ് കളിക്കാരും സ്റ്റാഫും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമാണ് മത്സരത്തിനായി ചൈനയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിനായുള്ള ഇന്ത്യന്‍ ഫുട്ബോള്‍ സ്‌ക്വാഡിലെ കൊണ്‍സാം ചിങ്ലെന്‍സാന സിങ്, ലാല്‍ ചുങ്നുംഗ എന്നിവരുടെയും യാത്ര കഴിഞ്ഞ ദിവസം മുടങ്ങിയിരുന്നു.

 

Top