ഏഷ്യന്‍ ഏയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ താരങ്ങളുടെ പരീക്ഷ മാറ്റണം; സായി

ചൈനീസ് തായ്‌പേയില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഷൂട്ടിങ്ങ് താരങ്ങളായ മനുഭാസ്‌കറിന്റെയും വിജയ് വീര്‍ സിദ്ധുവിന്റെയും പരീക്ഷ മാറ്റിവെക്കണമെന്ന് സ്‌പോര്‍ട്ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യയുടെ അപേക്ഷ.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് സിബിഎസ്‌സി പരീക്ഷ. ഈ സമയത്തു തന്നെയായിരിക്കും ഒളിംപിക്‌സും. അതിനായാണ് സിബിഎസ്‌സിയോട് സായ് പരീക്ഷ മാറ്റി വെക്കാന്‍ അപേക്ഷിച്ചത്. ടാര്‍ഗറ്റ് ഒളിംപിക്ക് പോഡിയം ( ടോപ്) പദ്ധതിക്കു കീഴിലുള്ള താരമാണ് മനു ഭാസ്‌കര്‍. 2018 ഷൂട്ടിങ്ങ് ലോകകപ്പില്‍ രണ്ടു സ്വര്‍ണം നേടിയിട്ടുണ്ട്.

Top