ഓസിസ് മൈതാനത്ത് ചുവട്‌വെച്ച് ഇന്ത്യന്‍ ടീം; മാറിനിന്ന പുജാരയെ നൃത്തം പഠിപ്പിച്ച് പന്ത്

സ്‌ട്രേലയയില്‍ ചരിത്രവിജയം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ താരങ്ങളെല്ലാം. ഇടയ്ക്ക് എല്ലാവരെയും മുഷിപ്പിച്ചുകൊണ്ട് പെയ്ത മഴ വിജയത്തിന്റെ ആവേശം അല്‍പം കുറച്ചെങ്കിലും താരങ്ങള്‍ എല്ലാം നല്ല സന്തോഷത്തിലാണ്. കളി അവസാനിച്ചതിന് ശേഷം മഴമാറി നിന്ന സമയത്ത് പരമ്പര വിജയം ആഘോഷിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലെത്തി. ക്യാമറക്കണ്ണുകലെ സാക്ഷിയാക്കി ഉഗ്രന്‍ ഡാന്‍സ് കളിച്ചുകൊണ്ടാണ് ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ വിജയം ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നായകന്‍ വിരാട് കൊഹ്ലിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്ത് നൃത്തം ചവിട്ടിയത്. യുവതാരമായ റിഷഭ് പന്താണ് അക്കൂട്ടത്തില്‍ ഏറ്റവും ഊര്‍ജ്ജസ്വലനായി നൃത്തം ചവിട്ടിയത്. എന്നാല്‍ എല്ലാവരും ഡാന്‍സ് കളിക്കുമ്പോള്‍ വലിയ അനക്കമൊന്നും ഇല്ലാതെ താരങ്ങള്‍ക്കിടയില്‍ പതുങ്ങി നിന്ന പൂജാരെയെയാണ് ആരാധകര്‍ അക്കൂട്ടത്തില്‍ ആദ്യം ശ്രദ്ധിച്ചത്.

പരമ്പരയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട പുജാര ഡാന്‍സ് ചെയ്യാതെ മാറി നിന്നപ്പോള്‍ യുവതാരം റിഷഭ് അതങ്ങനെ വെറുതേ വിട്ടില്ല . പുജാരയെ ഡാന്‍സ് ചെയ്യാന്‍ പന്ത് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് വരികയും കൈപിടിച്ച് കളിപ്പിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യന്‍താരങ്ങളെല്ലാം അണിനിരന്ന ഈ ഡാന്‍സ് വീഡിയോ നിമിഷ നേരംകൊണ്ട് വൈറലായിരിക്കുകയാണ്.

Top