പുതുവര്‍ഷം സെഞ്ചൂറിയനില്‍ ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍, ചിത്രം പങ്കുവെച്ച് അശ്വിന്‍

സെഞ്ചൂറിയന്‍: പുതുവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. സെഞ്ചൂറിയനിലെ ടീം ഹോട്ടലില്‍ ആഘോഷിക്കുന്ന ടീമംഗങ്ങളുടെ ചിത്രം ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ട്വീറ്റ് ചെയ്തു. ടീം ആരാധകര്‍ക്കു ആശംസ നേരാനും അശ്വിന്‍ മറന്നില്ല.

അശ്വിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു പോയ ടീമിലെ എല്ലാ അംഗങ്ങളും ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും ഉള്‍പ്പെട്ട ചിത്രത്തിന് ആരാധകരുടെ മനം കവരാനായി. സെഞ്ചൂറിയന്‍ ടെസ്റ്റിലെ ജയത്തിന്റെ സന്തോഷം പലരും കമന്റുകളായി പങ്കു വച്ചു. ഒന്നാം ടെസ്റ്റ് ഇന്ത്യ 113 റണ്‍സിനു വിജയിച്ചിരുന്നു.

ജനുവരി 3 തിങ്കളാഴ്ചയാണ് ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ടെസ്റ്റ് വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ പരമ്പര വിജയമെന്ന അപൂര്‍വ നേട്ടം ഇന്ത്യയെ കാത്തിരിക്കുന്നു

Top