ഇന്ത്യയുടെ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന് പിറന്നാളാശംസകള്‍ നേര്‍ന്ന്‌ താരങ്ങള്‍

ന്ത്യയുടെ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന്റെ ജന്മദിനത്തില്‍ ആശംസകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ,ശിഖര്‍ ധവാന്‍,സുരേഷ് റെയ്‌ന, വീരേന്ദര്‍ സെവാഗ് എന്നിവര്‍ ചാഹാലിന് ആശംസകളുമായി രംഗത്ത് എത്തി. ചാഹലിനെ G.O.A.T(എക്കാലത്തെയും മികച്ച താരം) എന്ന് വിളിച്ചാണ് രോഹിത് ആശംസകള്‍ നേര്‍ന്നത്.


വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ ചാഹലുണ്ട്. എന്നാല്‍ ടി20 പരമ്പരയില്‍ ചാഹലിനെ സെലക്ടര്‍മാര്‍ നിയോഗിച്ചിട്ടില്ല. ടി20യില്‍ അഞ്ച് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് ചാഹല്‍.

Top