ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചെഹല്‍ വിവാഹിതനാകുന്നു

ന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹല്‍ വിവാഹിതനാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വാര്‍ത്ത പുറത്തുവിട്ടത്.
നര്‍ത്തകിയും നൃത്തസംവിധായികയുമായ ധനശ്രീ വര്‍മയാണ് വധു. ധനശ്രീക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള വിവാഹനിശ്ചയ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും ചെഹല്‍ പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ് മുപ്പതുകാരനായ ചെഹല്‍. ഇന്ത്യയ്ക്കായി ഇതുവരെ 52 ഏകദിനങ്ങളിലും 42 ട്വന്റി20 മത്സരങ്ങളിലും കളിച്ചു. ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ് ഹരിയാന സ്വദേശിയായ ചെഹല്‍. ഇതുവരെ പേരിലാക്കിയത് 55 വിക്കറ്റുകള്‍.

Top