ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പരുക്ക്

ന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പരുക്ക്. ഐപിഎല്ലിലെ ചില മത്സരങ്ങള്‍ നഷ്ടമായേക്കും. രഞ്ജി ട്രോഫി ഫൈനലിനിടെയാണ് ശ്രേയസിന് പരുക്കേറ്റത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനാണ് താരം.

ഇന്നലെ 95 റണ്‍സ് എടുത്ത് ഫോമിക്ക് തിരിച്ചെത്താന്‍ കഴിഞ്ഞു. ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മുംബൈയും വിദര്‍ഭയും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിവസത്തെ കളിയില്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡ് ചെയ്തില്ല.നടുവേദനയെ തുടര്‍ന്ന് ആണ് താരം ഇറങ്ങാതിരുന്നത്.

എന്നാല്‍ പരുക്കില്‍ ആശങ്ക വേണ്ട എന്നാണ് മുംബൈ ടീം പറയുന്നത്. അദ്ദേഹത്തിന് കുറച്ച് നടുവേദന ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ സുഖമായിട്ടുണ്ട്. മുംബൈ ടീം മാനേജര്‍ ഭൂഷണ്‍ പാട്ടീല്‍ പറഞ്ഞു. രണ്ട് വര്‍ഷത്തോളമായി ശ്രേയസ് നട്ടെല്ലിന്റെ പരുക്ക് കാരണം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പ്രധാന അന്താരാഷ്ട്ര മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

Top