ശിരോവസ്ത്ര നിയമം; ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരം പിന്മാറി

soumya

ന്യൂഡല്‍ഹി: ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരം പിന്മാറി. ചാമ്പ്യന്‍ഷിപ്പില്‍ വനിതാ താരങ്ങള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ ഗ്രാന്‍മാസ്റ്റര്‍ സൗമ്യ സ്വാമിനാഥന്‍ പിന്മാറിയത്. മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സൗമ്യ ഹമദാന്‍ നഗരത്തില്‍ നടക്കുന്ന മത്സരത്തില്‍ നിന്ന് പിന്മാറിയത്. ഫേസ്ബുക്ക് പേജിലൂടെയാണ് സൗമ്യ ഇക്കാര്യം വ്യക്തമാക്കിയത്.

‘എന്റെ അഭിപ്രായ സ്വാതന്ത്യം, ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, എന്റെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, തുടങ്ങീ എന്റെ ന്യായമായ അവകാശങ്ങളുടെ ലംഘനമാണ് ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമം. നിലവിലെ സാഹചര്യത്തില്‍ എന്റെ അവകാശത്തെ സംരക്ഷിക്കാനുള്ള ഏക പോംവഴി ഇറാനില#് പോകാതിരിക്കുക എന്നതാണ്’ സൗമ്യ വ്യക്തമാക്കുന്നു. മതവിശ്വാസപ്രകാരമുള്ള വസ്ത്രം കായിക താരങ്ങളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും സൗമ്യ ചൂണ്ടിക്കാട്ടുന്നു.

തന്നെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് സൗമ്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷനില്‍ നിന്ന് ഇതുവരെ ഔദ്യോദിക വിശദീകരണമുണ്ടായിട്ടില്ല. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് നാല് വരെ ഹംദാനിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

Top