ഓസ്ട്രേലിയന്‍ ഓപ്പണ്‍ 2024 യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ താരം അങ്കിത റെയ്‌നക്ക് വിജയം

സ്ട്രേലിയന്‍ ഓപ്പണ്‍ 2024 യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ താരം അങ്കിത റെയ്‌നക്ക് വിജയം. വനിതാ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ സ്പെയിനിന്റെ ജെസീക്ക ബൗസാസ് മനെയ്റോയെയാണ് റെയ്‌ന പരാജയപ്പെടുത്തിയത്.

നിലവില്‍ WTA സര്‍ക്യൂട്ടില്‍ 208-ാം സ്ഥാനത്താണ് റെയ്‌ന. തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം മെയിന്‍ ഡ്രോയിലേക്ക് മുന്നേറാനുള്ള ശ്രമത്തിലാണ് റെയ്‌ന. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണിലെയും ഫ്രഞ്ച് ഓപ്പണിലെയും യോഗ്യതാ റൗണ്ടിലെ അവസാന റൗണ്ട് വരെ റെയ്‌ന എത്തിയിരുന്നു.

രണ്ട് മണിക്കൂറും 49 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 6-4, 5-7, 7-6 (10-4) എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം സ്പാനിഷ് എതിരാളിയെ തകര്‍ത്തത്. ബുധനാഴ്ച യോഗ്യതാ റൗണ്ടിന്റെ രണ്ടാം മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ സാറാ ബെജ്ലെക്കിനെയാണ് റെയ്ന നേരിടുക.

Top