ബാക്ടീരിയ ബാധയെ തുടര്‍ന്നുള്ള ദുരൂഹമായ അസുഖത്തിന് കാരണം ഇന്ത്യന്‍ നിര്‍മിത പെര്‍ഫ്യൂം ആണെന്ന് അമേരിക്കൻ ആരോഗ്യ ഏജന്‍സി

വാഷിങ്ടണ്‍ ഡി.സി: യു.എസില്‍ നാലുപേരില്‍ ബാക്ടീരിയ ബാധയെ തുടര്‍ന്നുള്ള ദുരൂഹമായ അസുഖം റിപ്പോര്‍ട്ടു ചെയ്യുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്ത സംഭവത്തിന് കാരണം ഇന്ത്യന്‍ നിര്‍മിത പെര്‍ഫ്യൂം ആണെന്ന് ആരോഗ്യ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി).

യു.എസിലെ ജോര്‍ജിയ, കന്‍സാസ്, ടെക്‌സസ്, മിന്നെസോട്ട എന്നിവിടങ്ങളിലാണ് ഒരു വര്‍ഷത്തിനിടെ നാല് പേരില്‍ ‘ബര്‍കോള്‍ഡേരിയ സ്യൂഡോമല്ലൈ’ എന്ന ബാക്ടീരിയയുടെ സാന്നിധ്യം മൂലമുണ്ടാകുന്ന ‘മെലിയോയിഡോസിസ്’ എന്ന അസുഖം കണ്ടെത്തിയത്. ഇവരില്‍ രണ്ട് പേര്‍ അസുഖം ബാധിച്ച് മരിക്കുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്ത്യന്‍ നിര്‍മിതമായ ‘ബെറ്റര്‍ ഹോംസ് ആന്‍ഡ് ഗാര്‍ഡന്‍സ് ലാവെന്‍ഡര്‍ ആന്‍ഡ് ചമോമൈല്‍ എസന്‍ഷ്യല്‍ ഓയില്‍ ഇന്‍ഫ്യൂസ്ഡ് അരോമാതെറാപ്പി റൂം സ്‌പ്രേ വിത്ത് ജെംസ്റ്റോണ്‍സ്’ എന്ന് ലേബല്‍ ചെയ്ത പെര്‍ഫ്യൂമില്‍ ഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് സി.ഡി.സി പറയുന്നു.

 

Top