ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് വായ്പാ പലിശ നിരക്ക് കുറച്ചു

കൊച്ചി: പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് വായ്പാ പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ്‌
ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്‌ 0.05 ശതമാനമാണ് കുറച്ചിരിക്കുന്നത്. ഒരുവര്‍ഷ കാലാവധിയുള്ള വായ്പയുടെ പുതിയ പലിശ നിരക്ക് 8.65 ശതമാനമാണ്.

രണ്ടുവര്‍ഷ കാലാവധിയുള്ള വായ്പയ്ക്ക് 8.75 ശതമാനം, മൂന്നുവര്‍ഷ കാലാവധിയുള്ള വായ്പയ്ക്ക് 8.85 ശതമാനവുമാണ് പുതുക്കിയ നിരക്ക്. റിസര്‍ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയായ റിപ്പോയുടെ പലിശ നിരക്ക് കുറച്ചതാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് വായ്പ പലിശ നിരക്ക് കുറയ്ക്കാന്‍ കാരണം.

Top