ചെറുവിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും മകളും മരിച്ചു

വാഷിങ്ടന്‍:ഫിലാഡെല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും 19-കാരിയായ മകളും മരിച്ചു. ഡോ. ജസ്വീര്‍ ഖുറാന (60), ഡോ. ദിവ്യ ഖുറാന (54), മകള്‍ കിരണ്‍ എന്നിവരാണു മരിച്ചത്.

44 വര്‍ഷം പഴക്കമുള്ള വിമാനമാണ് തകര്‍ന്ന് വീണത്. വിമാനം പറത്തിയിരുന്നത് പൈലറ്റ് ലൈസന്‍സുള്ള ഡോ. ജസ്വീര്‍ ഖുറാനയാണ്. ഡല്‍ഹി എയിംസില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജസ്വീറും ഭാര്യയും രണ്ടു പതിറ്റാണ്ടു മുമ്പാണ് അമേരിക്കയിലേക്കു പോയത്.

രാവിലെ ആറു മണിക്ക് വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ വിമാനത്താവളത്തില്‍നിന്നു കൊളംബസിലെ ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിമാനത്താവളത്തിലേക്ക് പോകവെയായിരുന്നു അപകടം.വിമാനം പറന്നുയര്‍ന്നു മിനിട്ടുകള്‍ക്കുള്ളില്‍ തകര്‍ന്നുവീണെന്നാണ് റിപ്പോര്‍ട്ട്.

Top