നാസയുടെ ചീഫ് ടെക്‌നോളജിസ്റ്റായി ഇന്ത്യന്‍ വംശജന്‍ എ.സി. ചരണിയയെ നിയമിച്ചു

യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചീഫ് ടെക്‌നോളജിസ്റ്റായി ഇന്ത്യന്‍ വംശജന്‍ എ.സി. ചരണിയയെ നിയമിച്ചു. നാസയുടെ ഭരണാധികാരി ബില്‍ നെല്‍സണ് സാങ്കേതിക നയപരിപാടികളില്‍ ഉപദേശം നല്‍കുകയാണ് ചരണിയയുടെ ചുമതല.

ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് എയ്‌റോ സ്‌പേസ് എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തരബിരുദമുള്ള ചരണിയ, ബ്ലൂ ഒറിജിന്‍, വെര്‍ജിന്‍ ഗലാക്ടിക് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചശേഷമാണ് നാസയിലെത്തുന്നത്.

ഇന്ത്യന്‍ വംശജനായ ഭവ്യ ലാലിന് പകരമാണ് എ.സി. ചരണിയ ഈ പദവിയിലെത്തുന്നത്. വലിയൊരു സംഘത്തെ നയിക്കുന്നതില്‍ അനുഭവസമ്പത്തുള്ള വ്യക്തിയാണ് ചരണിയയെന്ന് ഭവ്യ ലാല്‍ പറഞ്ഞു. ചരണിയയുടെ അറിവ് നാസയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Top