ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് റെക്കോഡ്

തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് റെക്കോഡ്.മത്സരത്തില്‍ 24 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച ജയ്സ്വാള്‍ 25 പന്തില്‍ നിന്ന് 53 റണ്‍സെടുത്തിരുന്നു. ഒമ്പത് ഫോറും രണ്ട് സിക്സുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്.

ട്വന്റി 20 മത്സരത്തില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ജയ്സ്വാള്‍ സ്വന്തമാക്കിയത്.2020-ല്‍ ന്യൂസീലന്‍ഡിനെതിരേ 50 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും 2021-ല്‍ സ്‌കോട്ട്ലന്‍ഡിനെതിരേ 50 റണ്‍സ് നേടിയ കെ.എല്‍ രാഹുലിന്റെയും റെക്കോഡാണ് ജയ്സ്വാള്‍ തകര്‍ത്തത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ജയ്സ്വാള്‍ തന്നെയായിരുന്നു.

 

Top