32946 കോടിയുടെ റിഫൈനറി പദ്ധതിയുമായി ഇന്ത്യൻ ഓയിൽ

ന്യൂഡൽഹി: 32946 കോടിയുടെ പദ്ധതിയുമായി ഇന്ത്യൻ ഓയിൽ പാനിപത് റിഫൈനറി വികസിപ്പിക്കുന്നു.15 മില്യൺ മെട്രിക് ടൺ വാർഷിക ശേഷിയിൽ നിന്ന് 25 മില്യൺ മെട്രിക് ടണിലേക്ക് ഉൽപ്പാദന ശേഷി വർധിപ്പിക്കാനാണ് ഇതിലൂടെ തീരുമാനം. 2024 സെപ്തംബറോടെ പദ്ധതി കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യം.

രാജ്യത്തെ ആഭ്യന്തര ഇന്ധന ആവശ്യകത പൂർത്തീകരിക്കാൻ വേണ്ട ഉൽപ്പാദനം നടത്താൻ ഇതിലൂടെ പാനിപത് റിഫൈനറിക്ക് സാധിക്കും.കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാർ ഈ മൂലധന നിക്ഷേപത്തിന് അംഗീകാരം നൽകി. 2019-20 കാലത്ത് മാത്രം 78.54 മില്യൺ മെട്രിക് ടൺ ഉൽപ്പാദനമാണ് ഇന്ത്യൻ ഓയിൽ നേടിയത്.

Top