Indian Ocean: India Deploys New Sub-Killer Planes

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനയില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ ഇന്ത്യ അത്യാധുനിക നിരീക്ഷണ വിമാനമായ പോസിഡോണ്‍ 8 നെ രംഗത്തിറക്കി.

ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലെ മിലിറ്ററി ക്യാമ്പ് കേന്ദ്രീകരിച്ചായിരിക്കും പി 8 വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തുക. മേഖലയിലെ സമുദ്രത്തില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ഏകദേശം 1,200 കിലോമീറ്റര്‍ അകലെ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലാണ് പി 8 വിമാനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

പി 8 വിമാനങ്ങള്‍ ആന്‍ഡമാന്‍ നിക്കോബറിലെത്തിയിട്ട് ഒരാഴ്ച്ച പിന്നിട്ടെന്ന് സൈനിക വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കി. പി 8 വിമാനങ്ങള്‍ക്കൊപ്പം മേഖലയിലെ നിരീക്ഷണത്തനായി നാവികസേന ഡ്രോണുകളേയും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

ഇസ്രയേലില്‍ നിന്നും ഇറക്കുമതി ചെയ്ത സെര്‍ച്ചര്‍ 2 നിരീക്ഷണ ഡ്രോണുകളെ താത്ക്കാലികാടിസ്ഥാനത്തിലാണ് വിന്യസിച്ചിരിക്കുന്നത്.
ആന്‍ഡമാന്‍ നിക്കോബര്‍ മേഖലയിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് യദ്ധവിമാനങ്ങളെയും ഡ്രോണുകളെയും എത്തിച്ചിരിക്കുന്നത്.

കടലില്‍ 720 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന 572 ദ്വീപുകളാണ് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപസമൂഹത്തിലുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ അതിര്‍ത്തിയിലെ നിര്‍ണ്ണായക മേഖലയായാണ് ആന്‍ഡമാനെ കരുതുന്നത്.

നിലവില്‍ ഇന്ത്യന്‍ കരവ്യോമനാവിക സൈന്യത്തില്‍ നിന്നുള്ള മൂവായിരത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ സമൂഹങ്ങളിലെ സൈനിക താവളങ്ങളിലുള്ളത്. ഇരുപതോളം ചെറു മുങ്ങിക്കപ്പലുകളും വിരലിലെണ്ണാവുന്ന എംഐ 8 ഹെലികോപ്ടറുകളും ഡോണിയര്‍ 228 നിരീക്ഷണ വിമാനങ്ങളുമാണ് മേഖലയിലുള്ളത്. ഇവയുടെ എണ്ണം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.

Top