പ്ലസ്ടു പാസായവര്‍ക്ക് നേവിയില്‍ അവസരം; 26 ഒഴിവുകള്‍

തിരുവനന്തപുരം: ഇന്ത്യന്‍ നേവിയില്‍ 26 ഒഴിവുകള്‍. പ്ലസ്ടു പാസായവര്‍ക്ക് സുവര്‍ണ്ണാവസരമാണിത്. പ്ലസ്ടു (ബി.ടെക്ക്.) കേഡറ്റ് എന്‍ട്രി സ്‌കീമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. പെര്‍മനന്റ് കമ്മിഷന്‍ വ്യവസ്ഥയിലായിരിക്കും നിയമനം.

ഏഴിമല നേവല്‍ അക്കാദമിയിലാണ് പ്രവേശനം. ജൂലായ് 2021-ലായിരിക്കും കോഴ്‌സ് ആരംഭിക്കുന്നത്. ജെ.ഇ.ഇ. മെയിന്‍ പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കും സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ ഓള്‍ ഇന്ത്യ റാങ്കിങ്ങില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് അവസരം ലഭിയ്ക്കുക. ജനുവരി 29 മുതല്‍ അപേക്ഷിച്ച് തുടങ്ങാം. അവസാന തീയതി ഫെബ്രുവരു 29

ഒഴിവുകള്‍: എജുക്കേഷന്‍ ബ്രാഞ്ച്-5, എക്‌സിക്യുട്ടീവ് ആന്‍ഡ് ടെക്‌നിക്കല്‍ ബ്രാഞ്ച്-21.
യോഗ്യത: 10,+2 പാറ്റേണില്‍ സീനിയര്‍ സെക്കന്‍ഡറി പരീക്ഷ പാസ് അല്ലെങ്കില്‍ തത്തുല്യം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷിന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കും വേണം.
പ്രായം: 02 ജനുവരി 2002 മുതല്‍ ജൂലായ് 01 2004-നുമിടയില്‍ ജനിച്ചവര്‍ക്കാണ് അവസരം. രണ്ട് തീയതികളുമുള്‍പ്പെടെ.

 

Top