ഇറാനിയന്‍ കപ്പലിന് അടിയന്തര സഹായവുമായി ഇന്ത്യന്‍ നാവികസേന

ടുകടലിൽ കുടുങ്ങിയ ഇറാനിയൻ മത്സ്യബന്ധന കപ്പലിലെ നാവികസേനയ്ക്ക് അടിയന്തര സഹായം നല്‍കി ഇന്ത്യൻ നാവികസേന. ഇറാനിയൻ മത്സ്യബന്ധന കപ്പലായ എഫ് വി അൽ ആരിഫിയാണ് നടുക്കടലിൽപ്പെട്ടത്. ഏദന്‍ കടലിടുക്കില്‍ വിന്യസിച്ച ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ശിവാലിക്‌ എന്ന കപ്പലാണ് വിവരം ലഭിച്ചതിനെ തുടർന്ന് സഹായവുമായി എത്തി കപ്പലിലുള്ള 18 പാകിസ്താന്‍ ജീവനക്കാർക്കാണ് വൈദ്യസഹായം നൽകിയത്. ഇന്ത്യന്‍ നാവികസേനയുടെ വക്താവാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.

സമുദ്ര സുരക്ഷയ്ക്കായി രൂപവത്കരിച്ച ‘സാഗര്‍’ (സെക്യൂരിറ്റി ആന്‍ഡ് ഗ്രോത്ത് ഫോര്‍ ഓള്‍ ഇന്‍ ദി റീജിയന്‍) പദ്ധതിയുടെ ഭാഗമായി വിന്യസിക്കപ്പെട്ട കപ്പലാണ് ഐഎന്‍എസ് ശിവാലിക്. ദുരന്തത്തിലാവുന്ന കപ്പലുകൾക്ക് സഹായവുമായി ഇന്ത്യൻ നാവികസേന എത്തുന്നത് ആദ്യമായല്ല. ജനുവരി ആദ്യത്തിൽ 19 അംഗ പാകിസ്താൻ ജീവനക്കാരടങ്ങുന്ന ഇറാനിയൻ പതാകയുള്ള മത്സ്യബന്ധന കപ്പലായ അൽ നഈമിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഇന്ത്യന്‍ നാവികസേന തടഞ്ഞിരുന്നു. സൊമാലിയയുടെ കിഴക്കൻ തീരത്ത് വെച്ചായിരുന്നു സംഭവം. ഐഎൻഎസ് സുമിത്രയായിരുന്നു ദൗത്യത്തിനെത്തിയത്.

ഐഎൻഎസ് വിശാഖപട്ടണത്തിൻ്റെ അഗ്നിശമന സംഘം മാർലിൻ ലുവാണ്ട എന്ന വ്യാപാരക്കപ്പലിലെ തീപിടിത്തം വിജയകരമായി നിയന്ത്രിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെ പെട്ടെന്നുള്ള പ്രതികരണവും വ്യാപാര കപ്പലിലെ ജീവനക്കാരുമായുള്ള സഹകരണവും തീ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സഹായിച്ചത്.

Top