വിമാനയാത്രക്കിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

അബുദാബി: വിമാനയാത്രക്കിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും.ബുധനാഴ്ച ഇത്തിഹാദ് വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ എം രാജമുരുകന്‍ പറഞ്ഞത്.

ദില്ലി-മിലാന്‍ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമാണ് രാജസ്ഥാന്‍ സ്വദേശി കൈലേശ് ചന്ദ്ര സൈനി മരിച്ചത്. യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് അലിറ്റാലിയ എയര്‍ലൈന്‍സ് വിമാനം അബുദാബിയില്‍ അടിയന്തരമായി നിലത്തിറക്കിയിരുന്നു.

തുടര്‍ന്ന് മൃതദേഹം മഫ്‌റഖ് ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി.ഇയാള്‍ക്കൊപ്പം മകന്‍ ഹീര ലാലും വിമാനത്തിലുണ്ടായിരുന്നു.

Top