ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന്റെ പുതിയ എഫ്ടിആര്‍ ശ്രേണി കൊച്ചിയില്‍ അവതരിപ്പിച്ചു

കൊച്ചി: അമേരിക്കയിലെ ആദ്യ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന്റെ പുതിയ എഫ്ടിആര്‍ ശ്രേണി കൊച്ചിയില്‍ അവതരിപ്പിച്ചു. എഫ്ടിആര്‍ 1200 എസ്, എഫ്ടിആര്‍ 1200 എസ് റേസ് റപ്ലിക്ക എന്നിവയാണ് അവതരിപ്പിച്ചത്.

പുതിയ ശ്രേണി എഫ്ടിആര്‍ 750 ട്രാക്ക് ബൈക്കിന്റെ മാതൃകയിലും ഡിസൈനിംഗിലും ഒരുങ്ങിയിരിക്കുന്ന ഈ സീരീസ് ബൈക്കുകള്‍ക്കു മൂന്നു റൈഡ് മോഡുകളാണുള്ളത്. 4.3 ഇഞ്ച് ഹൈ വിസിബിലിറ്റി ടച്ച് സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. വില യഥാക്രമം 15,99,000 രൂപയും 17,99,000 രൂപയുമാണ്.

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഡീലര്‍ ഇവിഎം ഗ്രൂപ്പ് ഡയറക്ടര്‍ സോണി ജോണി, റൈഡേഴ്‌സ് ഗ്രൂപ്പ് കേരള ചാപ്റ്റര്‍ -ബിഗ് ബൈസണ്‍ ചീഫ് ബര്‍ണാഡ് ലാസര്‍, പോളാരിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും തലവനുമായ പങ്കജ് ദുബെ എന്നിവര്‍ ചേര്‍ന്നാണ് മോട്ടോര്‍ സൈക്കിളുകള്‍ അവതരിപ്പിച്ചത്.

Top